mohanlal

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മോഹൻലാലിന്റെ വിവാഹം കഴിഞ്ഞത്. വർഷങ്ങൾക്കിപ്പുറം ലാലേട്ടന്റെയും സുചിത്രയുടെയും വിവാഹചിത്രങ്ങളും വീഡിയോയും മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും ഇരുവരുടെയും പ്രണയത്തെ കുറിച്ച് അധികമാർക്കും അറിയാതെ പോയൊരു കഥയുണ്ട്. ആ സംഭവത്തെ കുറിച്ചാണ് പി വി ഗംഗാധരൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

'ലാൽ വളരെ സ്നേഹത്തോടെ എല്ലാ ആളുകളോടും പെരുമാറുന്ന ആളാണ്. സുചിത്രയുടെ അച്ഛൻ ബാലാജിയും ഭാര്യയുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഞാൻ അവിടെ പോകുമ്പോൾ അവർ പറയാറുണ്ട് സുചിത്രയ്‌ക്ക് ലാലിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടെന്ന്.

ബാലാജിയുടെ ഭാര്യയുടെ സഹോദരിമാർ കേരളത്തിലുണ്ട്. പിന്നീട് അവരുമൊക്കെ എന്നെ വന്ന് കണ്ടിട്ട് അതെങ്ങനെയെങ്കിലും ശരിയാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ പോയി മോഹൻലാലുമായി സംസാരിച്ചു. ഞാൻ പറയാതെ തന്നെ അദ്ദേഹത്തിന് അക്കാര്യം അറിയാം.

മോഹൻലാൽ പിന്നീട് ഇവിടെ എന്റെ വീട്ടിൽ വന്നു. മുകളിലെ ആ മുറിയിൽ വച്ച് ബാലാജിയും സുചിത്രയുമായി മോഹൻലാൽ സംസാരിച്ചു. ആദ്യമായി കാണുന്നതും സംസാരിക്കുന്നതും ഇവിടെ വച്ചിട്ടാണ്. പിന്നീടായിരിക്കണം അവർക്കിടയിൽ പ്രണയമൊക്കെ ആകുന്നത്. "