vasthu

യുക്രെയിൻ-റഷ്യ സംഘർഷത്തിൽ വാസ്‌തുവിന് പ്രധാന പങ്കുണ്ടെന്ന് വാസ്‌തു വിദഗ്‌ദ്ധൻ മനോജ് എസ് നായർ. 45 ഡിഗ്രിയോളം തിരിഞ്ഞ വീടുകളാണ് യുക്രെയിന്റെ തലസ്ഥാനമായ കീവിലുള്ളത്. മോസ്‌കോയിലും ഇതുതന്നെയാണ് അവസ്ഥ. വാസ്‌തു ഏറ്റവും അനുകൂലമായി നിൽക്കുന്ന സിറ്റി ലോകത്തിൽ വാഷിംഗ്ടൺ ഡിസിയാണ്. അമേരിക്ക ഇന്നും ലോകത്തിലെ ഏറ്റവും പ്രബല ശക്തിയായി നിൽക്കുന്നതിന്റെ പ്രധാന കാരണം അവരുടെ തലസ്ഥാന നഗരത്തിന്റെ ഈ വാസ്‌തുവിശേഷമാണ്. ചൈനയിലും ഇതുതന്നെയാണ് സ്ഥിതി. ബീജിംഗിന്റെ വാസ്‌തു.

ഏറ്റവും രസകരമായ മറ്റൊരു വസ്‌തുത ഇന്ത്യയിൽ വളരെ പ്രചാരമുള്ള ചൈനീസ് വാസ്‌തു വിഭാഗമായ ഫെംഗ്ഷൂയി അവർ പോലും പാലിക്കുന്നില്ല എന്നതാണ്. ഇന്ത്യയിലേക്ക് അടിച്ചേൽപ്പിക്കുന്ന ഫെംഗ്ഷൂയിൽ വടക്ക്-കിഴക്ക് ദിശയാണ് നല്ലതെന്നാണ് അവർ പറയുന്നത്. എന്നാൽ ചൈനക്കാർ അത് പാലിക്കുന്നില്ല. തായ്‌വാന്റെ വാസ്തു ദിശയും മികച്ച രീതിയിലാണെന്ന് മനോജ് എസ് നായർ പറയുന്നു.