
മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി. പ്രത്യേക പി.എം.എൽ.എ കോടതിയാണ് മാലിക്കിന്റെ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടിയത്
നിലവിൽ മുംബായിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിലാണ് നവാബ് മാലിക്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്നലെ തീരാനിരിക്കെയാണ് കാലാവധി നീട്ടി കോടതി ഉത്തരവിറക്കിയത്.
ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് കേസിൽ മാർച്ച് 23നാണ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.