p

കൊ​ളം​ബോ​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​മു​ങ്ങി​ത്താ​ഴു​ക​യും​ ​ജ​ന​ങ്ങ​ൾ​ ​പ്ര​ക്ഷോ​ഭ​വു​മാ​യി​ ​തെ​രു​വി​ലി​റ​ങ്ങു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​സ​ർ​വ​ക​ക്ഷി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച് ​പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള​ ​പ്ര​സി​ഡ​ന്റ് ​ഗോ​ത​ബ​യ​ ​ര​ജ​പ​ക്സ​യു​ടെ​ ​നീ​ക്ക​ത്തി​ന് ​തി​രി​ച്ച​ടി.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​യാ​യ​ ​യു​ണൈ​റ്റ​ഡ് ​പീ​പ്പി​ൾ​ ​ഫോ​ഴ്സ് ​(​എ​സ്.​ജെ.​ബി​)​ ​ക്ഷ​ണം​ ​നി​ര​സി​ച്ചു.​ ​

പു​തി​യ​ ​സ​ർ​ക്കാ​രി​നെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​ജ​ന​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​നി​ല​പാ​ട്.225​ ​അം​ഗ​ ​സ​ഭ​യി​ൽ​ ​എ​സ്.​ജെ.​ബി​ക്ക് 54​ ​അം​ഗ​ങ്ങ​ളു​ണ്ട്.​ 17​ ​പാ​ർ​ട്ടി​ക​ൾ​ ​അ​ട​ങ്ങു​ന്ന​ ​സ​ഖ്യ​മാ​യ​ ​ശ്രീ​ല​ങ്ക​ ​പൊ​തു​ജ​ന​ ​പേ​ര​മ​ന​ ​മു​ന്ന​ണി​യി​ലും​ ​ഭി​ന്ന​ത​ ​രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ​സ​ർ​വ​ക​ക്ഷി​ ​സ​ർ​ക്കാ​ർ​ ​രൂ​പ​കീ​ര​ണ​ത്തി​ന് ​തീ​രു​മാ​നി​ച്ച​ത്.​
കൂ​ട്ടു​ക​ക്ഷി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​വേ​ണ്ടി​ ​ഞാ​യ​റാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​ ​അ​ടി​യ​ന്ത​ര​ ​കാ​ബി​ന​റ്റ് ​യോ​ഗം​ ​ചേ​ർ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ഹി​ന്ദ​ ​രാ​ജ​പ​ക്‌​സ​ ​ഒ​ഴി​കെ​ 26​ ​മ​ന്ത്രി​മാ​രും​ ​ഒ​ന്നി​ച്ച് ​രാ​ജി​വ​ച്ചി​രു​ന്നു.​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​രി​ലെ​ ​പു​തി​യ​ ​മ​ന്ത്രി​മാ​രു​ടെ​ ​ആ​ദ്യ​ ​പ​ട്ടി​ക​യി​ൽ​ ​രാ​ജ​പ​ക്സ​ ​കു​ടും​ബ​ത്തി​ലെ​ ​ആ​രു​മി​ല്ല.​പ്ര​സി​ഡ​ന്റി​ന്റെ​ ​സ​ഹോ​ദ​ര​നും​ ​ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​ബേ​സി​ൽ​ ​ര​ജ​പ​ക്‌​സ​ ​പു​റ​ത്താ​യി.​ ​നി​യ​മ​ ​-​പാ​ർ​ല​മെ​ന്റ​റി​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​അ​ലി​ ​സാ​ബ്രി​യാ​ണ് ​പു​തി​യ​ ​ധ​ന​മ​ന്ത്രി.​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​യാ​യി​ ​ജി.​എ​ൽ.​ ​പീ​രി​സ് ​തു​ട​രും.​ ​ദി​നേ​ശ് ​ഗു​ണ​വ​ർ​ധ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യാ​യും​ ​ജോ​ൺ​സ്റ്റ​ൻ​ ​ഫെ​ർ​ണാ​ണ്ടോ​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​യാ​യും​ ​അ​ധി​കാ​ര​മേ​റ്റു.​ ​
ഫെ​ർ​നാ​ണ്ടോ​ ​ഗ​വ​ൺ​മെ​ന്റ് ​ചീ​ഫ് ​വി​പ്പി​ന്റെ​യും​ ​ഗു​ണ​വ​ർ​ധ​നെ​ ​സ​ഭാ​ ​നേ​താ​വി​ന്റെ​യും​ ​ചു​മ​ത​ല​യും​ ​നി​ർ​വ​ഹി​ക്കും.​ ​പു​തി​യ​ ​മ​ന്ത്രി​സ​ഭ​ ​അ​ധി​കാ​രം​ ​ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ​യു​ള്ള​ ​താ​ത്കാ​ലി​ക​ ​സം​വി​ധാ​ന​മാ​ണി​ത്.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​മ​ക​നും​ ​യു​വ​ജ​ന​കാ​ര്യ,​ ​കാ​യി​ക​ ​മ​ന്ത്രി​യു​മാ​യ​ ​ന​മ​ൽ​ ​ര​ജ​പ​ക്സ​യാ​ണ് ​ആ​ദ്യം​ ​രാ​ജി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​പി​ന്നാ​ലെ​ ​ജ​ല​വ​കു​പ്പ് ​മ​ന്ത്രി​ ​ച​മ​ൽ​ ​ര​ജ​പ​ക്സ​യ​ട​ക്കം​ 25​ ​മ​ന്ത്രി​മാ​ർ​ ​പ്ര​സി​ഡ​ന്റി​ന് ​രാ​ജി​ക്ക​ത്ത് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​രാ​ജി​വ​യ്ക്കാ​ത്ത​തി​നാ​ൽ​ ​ക്യാ​ബി​ന​റ്റ് ​പി​രി​ച്ചു​വി​ട്ട​താ​യി​ ​ക​ണ​ക്കാ​ക്കി​ല്ല.
സാ​മ്പ​ത്തി​ക​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​അ​ജി​ത് ​നി​വാ​ർ​ഡ് ​ക​ബ്രാ​ലും​ ​രാ​ജി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്കി​ന്റെ​ ​മോ​ണി​റ്റ​റി​ ​ബോ​ർ​ഡ് ​ഇ​ന്ന​ലെ​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​ചേ​ർ​ന്നു.

വ​സ​തികളി​ലേക്ക്
ഇ​ര​ച്ചു​ക​യ​റാ​ൻ​ ​ജ​നം

36 മണിക്കൂർ കർഫ്യൂ ഇന്നലെ രാവിലെ ആറിന് അവസാനിച്ചതിന് പിന്നാലെ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. തങ്കല്ലെയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ 2000ത്തോളം പേർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ബാരിക്കേഡുകൾ തകർത്ത സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥ തുടരുകയാണ്. സമൂഹമാദ്ധ്യമങ്ങളുടെ വിലക്ക് 15 മണിക്കൂറിന് ശേഷം സർക്കാർ പിൻവലിച്ചു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാദ്ധ്യമാകുന്ന വിധത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണം

സജിത് പ്രേമദാസ

ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്