
ആംസ്റ്റർഡാം: താൻ അർബുദ ബാധിതനാണെന്ന് സ്ഥിരീകരിച്ച് നെതർലൻഡ്സ് ഫുട്ബാൾ ടീം കോച്ച് ലൂയിസ് വാൻഗാൽ. ഡച്ച് ടോക്ക് ഷോയായ ഹംബർട്ടോയിൽ പങ്കെടുക്കവേയാണ് തനിക്ക് പ്രോസ്‌ട്രേറ്റ് കാൻസർ ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഇതിനകം റേഡിയേഷനുകൾക്ക് താൻ വിധേയനായെന്നും എന്നാലും ഖത്തർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പിൽ നെതർലൻഡ്സ് ടീമിനൊപ്പം താൻ ഉണ്ടാകുമെന്നും എഴുപതുകാരനായ വാൻഗാൽ പറഞ്ഞു. ടീമംഗങ്ങൾക്ക് ആർക്കും ഇക്കാര്യം അറിയില്ലെന്നും ടീം ക്യാമ്പുള്ളപ്പോൾ രാത്രി ആരുമറിയാതെയാണ് താൻ ചികിത്സയ്ക്ക് വിധേയനായതെന്നും വാൻ ഗാൽ പറഞ്ഞു. ഇകു മൂന്നാം തവണയാണ് വാൻ ഗാൽ ഡച്ച ടീമിന്റെ പരിശീലകനാകുന്നത്. 2014ൽ നെതർലൻഡ്സിനെ വാൻഗാൽ ലോകകപ്പ് സെമിയിൽ എത്തിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, അയാക്സ് എന്നീ പ്രമുഖ ക്ലബുകളേയും വാൻഗാൽ പരിശീലിപ്പിച്ചിട്ടുണ്ട്.