vukomanovic

കൊച്ചി : കേരള ബ്ലാസ്റ്റേഴിസിനെ ഇത്തവണ ഫൈനലിൽ എത്തിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കരാർ നീട്ടി. വുകോമനോവിച്ചുമായുള്ള കരാർ 2025വരെ നീട്ടിയതായി കേരളബ്ലാസ്റ്റേഴ്സ് അധികൃതർ ഇന്നലെ അറിയിച്ചു. കഴിഞ്ഞ കുറച്ചു സീസണുകളിലായി മോശം ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിൽ തിരിച്ചെത്തിച്ച വുകോമനോവിച്ചിനെ നിലനിറുത്തണമെന്ന് ആരാധകരും നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു.