
ഡെറാഡൂൺ: തന്റെ സ്വത്തും സ്വർണാഭരണങ്ങളും രാഹുൽ ഗാന്ധിയ്‌ക്ക് എഴുതിവച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിനിയായ പുഷ്‌പാ മുഞ്ജിയാൽ ആണ് തന്റെ സർവസ്വത്തും കോൺഗ്രസ് നേതാവിന് എഴുതിവച്ചത്. തന്റെ സ്വത്ത് രാഹുൽ ഗാന്ധിയ്‌ക്ക് എഴുതിക്കൊടുക്കാനുളള ആഗ്രഹം പുഷ്‌പ ഡെറാഡൂൺ കോടതിയിൽ അറിയിച്ചു.
രാഹുലും അദ്ദേഹത്തിന്റെ ആശയങ്ങളും ഈ രാജ്യത്തിന് വളരെ ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ തന്നെ വളരെയധികം സ്വാധീനിച്ചതായി പുഷ്‌പ പറയുന്നു. 50 ലക്ഷം രൂപ വിലവരുന്ന തന്റെ സ്ഥലവും 10 പവൻ സ്വർണാഭരണവും അടങ്ങിയ സ്വത്തിന്റെ രേഖകൾ രാഹുലിന് വേണ്ടി ഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ പ്രീതം സിംഗിന് പുഷ്‌പ നൽകി.