ramiz-raja

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ലീഗായ പി എസ് എല്ലിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പിന്നെ ഒരു ക്രിക്കറ്ററും ഐ പി എല്ലിൽ പങ്കെടുക്കില്ലെന്ന തന്റെ വിവാദ പ്രസ്താവന മാറ്റിപറഞ്ഞ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും താൻ ഉദ്ദേശിച്ചതല്ല മാദ്ധ്യമങ്ങളിൽ വന്നതെന്നും അദ്ദേഹം ക്രിക്ക്ബസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാകിസ്ഥാന്റെ അവസ്ഥ എന്താണെന്നും തനിക്ക് അറിയാം. അതിനാൽ തന്നെ മാദ്ധ്യമങ്ങളിൽ വന്നതുപോലൊരു പ്രസ്താവന താൻ നടത്തില്ലെന്നും റമീസ് രാജ പറഞ്ഞു. പി എസ് എല്ലിൽ ഐ പി എല്ലിലേതു പോലെ താരങ്ങളെ ലേലം വിളിച്ച് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ടീമുകൾക്ക് ചെലവാക്കാൻ സാധിക്കുന്ന തുക വർദ്ധിപ്പിക്കുന്നതും ആലോചനയിലാണെന്നും റമീസ് രാജ പറഞ്ഞു. എന്നാൽ താൻ പറഞ്ഞായി മാദ്ധ്യമങ്ങളിൽ വന്ന മറ്റ് കാര്യങ്ങളെല്ലാം തെറ്റാണെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.