kk

ന്യൂഡൽഹി : ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും കൊല്ലപ്പെട്ടവരിൽ ഉണ്ട് .

തർക്കത്തെ തുടർന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകൾ പരസ്പരം വെടിയുതിർത്തെന്നാണ് വിവരം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ദസുയയിലെ ഗോലെവാൽ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാൾ എതിർ പക്ഷത്തെയും അംഗമാണ്.

അതേസമയം എ.എ.പി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് എ.എ.പി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകർന്നെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.