
പത്തനംതിട്ട: റാന്നിയിൽ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ, മകൾ അൽഹാന അന്ന എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.
റിൻസയും മകളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെൺകുട്ടി റിൻസയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.