
ചുമരിൽ ആണിയടിക്കാൻ ശ്രമിച്ച് കൈയിൽ അടി കിട്ടി. ആർക്കായാലും ഇങ്ങനെ സംഭവിച്ചാൽ വേദനിക്കും. പക്ഷെ ഐപിഎല്ലിൽ തങ്ങളുടെ വിജയം ഇത്തിരി വെറൈറ്റിയായി ഇത്തരത്തിൽ ആഘോഷിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് താരം ശിഖർ ധവാൻ. സഹതാരം ഹർപ്രീത് ബ്രാറിനൊപ്പമാണ് ധവാൻ വിജയം ആഘോഷിച്ചത്. അടി കൊണ്ട് കൈ കുടയുന്നതായി നടിച്ച് മെല്ലെ ചെണ്ടകൊട്ടി നൃത്തച്ചുവടുകൾ വയ്‌ക്കുന്ന താരങ്ങളുടെ വീഡിയോ ധവാൻ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ചു.
മണിക്കൂറുകൾക്കകം മൂന്ന് ലക്ഷത്തിലധികം പേരാണ് ധവാന്റെ 'ആഘോഷ' വീഡിയോ കണ്ടത്. പഞ്ചാബിലെ ഇരുവരുടെയും സഹതാരം ലിയാം ലിവിംഗ്‌സ്‌റ്രണും ടീം ഇന്ത്യയിലെ സഹതാരം സൂര്യകുമാർ യാദവുമെല്ലാം പൊട്ടിച്ചിരിയോടെ വീഡിയോയ്‌ക്ക് പ്രതികരണം നടത്തിയിട്ടുണ്ട്.