
ആലപ്പുഴ: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും കമ്പ്യൂട്ടർ, ടാലി/ജി.എസ്.ടി യിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35ൽ താഴെ.
വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഏപ്രിൽ 18വരെ nirmithialp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ബസാർ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ നൽകാം.