accident

ഹൈദരബാദ്: അമിതവേഗതയിലെത്തിയ ട്രക്കുകാരന്റെ അശ്രദ്ധയിൽ ട്രാഫിക്ക് സിഗ്നലിൽ കാത്തുകിടന്ന കാർ ഡ്രൈവറിന്റെ ജീവൻ പൊലിഞ്ഞു. ഹൈദരാബാദിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മൂന്നോളം കാറുകളും രണ്ട് ലോറികളും തകർത്തതിന് ശേഷമാണ് അപകടകാരണമായ ലോറി നിന്നത്. കാർ ഡ്രൈവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.

വീഡിയോയിൽ കാണുന്നത് അനുസരിച്ച് അമിത വേഗതയിലെത്തിയ ലോറി ആദ്യം ഒരു കാറിന്റെ പിന്നിൽ ഇടിക്കുന്നു. നിയന്ത്രണം തെറ്റിയ കാർ അടുത്തുള്ള ഡിവൈ‌ഡറിൽ ഇടിച്ച് നിൽക്കുന്നു. എന്നാൽ അപകടകാരണമായ ലോറി നിർത്താതെ തൊട്ട് മുന്നിൽ സിഗ്നൽ കാത്ത് കിടന്ന കാറിൽ ഇടിച്ച് മുന്നിലെ ലോറിയിലേക്ക് പാഞ്ഞ് കയറുന്നു. ഈ ഇടിയുടെ ആഘാതത്തിൽ രണ്ടാമത്തെ ലോറി മുന്നിലുള്ള മറ്റൊരു കാറിലേക്കും ആ കാർ മുന്നിലുള്ള ലോറിയിലും ഇടിച്ചുകയറുന്നു.

രണ്ടാമത് ഇടിയേറ്റ കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ഈ കാർ പൂർണമായും നശിച്ചുവെന്ന് മാത്രമല്ല രണ്ട് ലോറികളുടെയും ഇടയിൽപ്പെട്ട് ചതഞ്ഞരയുകയും ചെയ്തു. മൂന്നാമത്തെ കാറിലെ യാത്രക്കാരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ട്രക്ക് ഡ്രൈവർമാരുടെ അമിത വേഗം നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Absolutely horrific accident on the NH16 in Palasuni, Bhubaneswar today. Traffic at a standstill. Notice the blue car. pic.twitter.com/669Ytg0u8N

— Samiran Mishra (@scoutdesk) April 4, 2022