
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് മാളവിക മേനോൻ, മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ആയി പതിനൊന്നു വർഷം കൊണ്ട് ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.
മാളവികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിത്യ പ്രമോദിന്റെ മേക്കപ്പിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ. മൂന്നാറാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ.
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലാണ്ന്റെ മാളവിക ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ ആറാട്ട്, രണ്ടു തെലുങ്കു ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയിലാണ് മാളവിക മേനോൻ ഈ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.