ram-charan

ജൂനിയർ എൻ ടി ആറിനെയും രാം ചരണെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ 'ആർ ആർ ആർ' മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 900 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ വിജയം അണിയറപ്രവർത്തകർക്കൊപ്പമാണ് രാം ചരൺ ആഘോഷിക്കുന്നത്. അവർക്ക് സമ്മാനം നൽകാനും നടൻ മറന്നില്ല. പത്ത് ഗ്രാമിന്റെ സ്വർണ നാണയം വീതമാണ് ഓരോരുത്തർക്കും നൽകിയത്. ആർ ആർ ആർ എന്ന് എല്ലാ നാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ട് ലക്ഷം രൂപയാണ് സമ്മാനത്തിനായി ചെലവാക്കിയത്. ക്യാമറ സഹായികളും അക്കൗണ്ടൻറുമാരടക്കം 35 ടെക്നീഷ്യൻമാരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വിരുന്നും നൽകി. ഇവരുടെ സേവനം വിലമതിക്കാനാകാത്തതാണെന്ന് രാം ചരൺ പറഞ്ഞു.

View this post on Instagram

A post shared by Fifafooz (@fifafoozofficial)