vimala-raman

നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതയാകുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കാമുകനൊപ്പമുള്ള ചിത്രങ്ങൾ വിമലാ രാമൻ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

A post shared by Vimala Raman (@vimraman)

ഓസ്‌ട്രേലിയൻ സ്വദേശിയാണ് വിമലാ രാമൻ. രാമൻ പൊയ് ആണ് ആദ്യ ചിത്രം. സുരേഷ് ഗോപി ചിത്രത്തിലൂടെയാണ്(ടൈം) നടി മലയാളത്തിലെത്തിയത്. പിന്നീട് പ്രണയകാലം, കോളേജ് കുമാരൻ, നസ്രാണി, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ നായികയായി.


'ഉന്നാലെ ഉന്നാലെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ, തുപ്പറിവാലൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിനയ് അഭിനയിച്ചിട്ടുണ്ട്.