
ബിസ്ക്കറ്റ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ബ്രെന്ന എന്ന യുവതിയുടെ ബിസ്ക്കറ്റ് പ്രിയം അവർക്ക് കൊടുത്തത് നല്ല ഉഗ്രൻ പണിയായിരുന്നു. ചോക്ലേറ്റ് അല്ലെങ്കിൽ വിത്തുകൾ അടങ്ങിയ ബിസ്ക്കറ്റെന്ന് കരുതി ടിക് ടോക്കറായ ബ്രെന്ന ആസ്വദിച്ച് കഴിച്ചത് യഥാർത്ഥ ഉറുമ്പുകളെ.
തനിക്ക് പറ്റിയ അബദ്ധം മനസിലായ ഉടനെ ഇവർ ഇത് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. 20 മില്ല്യണിനടുത്ത് പേരാണ് വീഡിയോ കണ്ടത്.
കഴിച്ച് തുടങ്ങിയപ്പോൾ തന്നെ ടേസ്റ്റ് വ്യത്യാസം ശ്രദ്ധിച്ചിരുന്നെന്ന് ബ്രെന്ന പറഞ്ഞു. സീഡുകളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യഥാർത്ഥ ഉറുമ്പുകളെയാണ് കഴിച്ചതെന്ന് മനസിലായതെന്ന് ഇവർ വ്യക്തമാക്കി. രണ്ട് ബിസ്ക്കറ്റുകൾ കഴിച്ച ശേഷമാണ് ഇവർ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയത്.
