beast

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിയ്ക്കുകയാണ് കുവെെറ്റ്. എന്നാൽ എന്തുകൊണ്ടാണ് ചിത്രത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതെന്ന് വ്യക്തമല്ല.

നേരത്തെ കുറുപ്പ്, എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും കുവെെറ്റിൽ വിലക്കുണ്ടായിരുന്നു. അനലിസ്റ്റ് രമേഷ് ബാലയാണ് ബീസ്റ്റിന് വിലക്കേർപ്പെടുത്തിയ വിവരം പുറത്ത് വിട്ടത്.

സണ്‍ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13 നാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുന്നത് പൂജ ഹെഡ്‌ഗെയാണ്. ഷൈന്‍ ടോം ചാക്കോ, സെല്‍വരാഘവന്‍, യോഗി ബാബു, അപര്‍ണ ദാസ്, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റിലീസിനു മുൻപ് ചിത്രത്തിന്റെ വിലക്ക് മാറുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.