
മുംബെെ: ഐപിഎല്ലിൽ ഏറ്റവും ശ്രദ്ധ നേടാറുള്ള മുഖങ്ങളിലൊന്നാണ് സൺ റെെസേഴ്‌സ് സിഇഒ കാവ്യ മാരന്റേത്. ഒട്ടനവധി ആരാധകരാണ് കാവ്യയ്ക്കുള്ളത്. ടീമിനെ പിന്തുണ നൽകാനായി ഗാലറിയിലെത്തുന്ന ഇവർക്ക് പലപ്പോഴും നിരാശയായിരിയ്ക്കും ഫലം.
സൺ റെെസേഴ്‌സിന്റെ തോൽവിയിൽ വിഷമിച്ചിരിയ്ക്കുന്ന കാവ്യയുടെ ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ താരങ്ങള്‍ക്കായി മത്സരിച്ച് ലേലം വിളിച്ചും കാവ്യ ശ്രദ്ധ നേടിയിരുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ.

ഇത്തവണ കാവ്യയുടെ ടീമിന് കളിച്ച രണ്ടു മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. മത്സരത്തിനിടയിൽ വിഷമിച്ചിരിയ്ക്കുന്ന കാവ്യയുടെ ചിത്രങ്ങൾ വെെറലാവുകയാണ്. ഈ ചിത്രങ്ങൾ പങ്ക് വച്ച് രസകരമായ കമന്റുകളുമായി എത്തുകയാണ് ആരാധകർ.
കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി എന്നിവരോടുമായും ആരാധകർ കാവ്യയെ വിഷമിപ്പിക്കരുതെന്ന് പറയുന്നു. കാവ്യ നിശ്ചയമായും ഇതല്ല അർഹിക്കുന്നത്, ദയവായി കാവ്യയെ സന്തോഷിപ്പിക്കൂ എന്ന് ആരാധകർ കുറിച്ചു.
കാവ്യയുടെ ദിവസം വളരെ മോശമായിരുന്നുവെന്നും കളി ജയിക്കാനല്ലെങ്കിൽ ഇനി സ്റ്റേഡിയത്തിലേക്ക് കാവ്യയെ വിളിക്കരുതെന്നും ആരാധകർ ആവശ്യപ്പെടുന്നു. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 12 റൺസിനാണ് ഹൈദരാബാദ് തോൽവി ഏറ്റുവാങ്ങിയത്.
