
വിമാനം എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ് നടി ദുർഗ കൃഷ്‌ണ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരം ചെറുതും വലുതുമായ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ഒന്നാം വിവാഹവാർഷികത്തിന്റെ ചിത്രങ്ങളും ദുർഗ പങ്കുവച്ചു.
ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമ്മകളും ആഘോഷിക്കാനുള്ള ഒരു ദിവസം. ഹാപ്പി ആനിവേഴ്സറി എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. നിർമ്മാതാവ് അർജുൻ രവീന്ദ്രനാണ് ദുർഗയുടെ ഭർത്താവ്.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് ദുർഗയുടെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ.