
പ്രപഞ്ചത്തിൽ നമുക്ക് ചുറ്റുമുള്ള ഓരോ വസ്തുവിനും നമ്മെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. പോസിറ്റീവും നെഗറ്റീവുമായ ഊർജത്തെ നമ്മുടെ ശരീരം തിരിച്ചറിയുന്നതുകൊണ്ടാണ് ചില വ്യക്തികളെ കാണുമ്പോൾ സന്തോഷവും മറ്റ് ചിലരെ കാണുമ്പോൾ അരോചകമായും തോന്നുന്നത്. എന്തിന് പറയുന്നു നമ്മുടെ വീട്ടിലെ ഫർണിച്ചറുകൾക്കും പെയിന്റിംഗുകൾക്കും അലങ്കാര വസ്തുക്കൾക്കും വരെ നമ്മെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരാൾക്ക് സമ്മാനമായി നൽകുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ചില അലങ്കാര വസ്തുക്കൾക്ക് വീട്ടിലേയ്ക്ക് നെഗറ്റീവ് ഊർജം ക്ഷണിച്ചുവരുത്താനുള്ള കഴിവുള്ളതുകൊണ്ടാണ് അവയെ ഒഴിവാക്കണമെന്ന് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. അത്തരത്തിൽ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ആറ് ചിത്രങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. നിങ്ങളുടെ വീട്ടിൽ ഈ ചിത്രങ്ങളുണ്ടെങ്കിൽ എത്രയും വേഗം മാറ്റൂ.

1. വെള്ളച്ചാട്ടം, നദി
ഒഴുകുന്ന വെള്ളത്തിന്റെ ചിത്രം വയ്ക്കുന്നതിലൂടെ വീട്ടിൽ പണവും ആരോഗ്യവും ഐശ്വര്യവും നഷ്ടപ്പെടുന്നതിന് കാരണമാകും എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

2. അക്രമകാരികളായ വന്യമൃഗങ്ങൾ
രൗദ്രഭാവങ്ങളുമായി നിൽക്കുന്ന വന്യമൃഗങ്ങളുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുണ്ടാകുന്നതിന് കാരണമാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

3. മുങ്ങിത്താഴുന്ന കപ്പൽ
മുങ്ങിത്താഴുന്ന കപ്പലിന്റെ ചിത്രം നിർഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

4. താജ്‌മഹൽ
രൂപഭംഗിയിൽ ഒന്നാമതാണെങ്കിലും താജ്മഹൽ ഒരു ശവകുടീരമായതുകൊണ്ട് വീടിനുള്ളിൽ നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം.

5. കരയുന്ന കുഞ്ഞ്
കരയുന്ന കുഞ്ഞിന്റെ ചിത്രം വീട്ടിൽ നിർഭാഗ്യം കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

6. മാജിക്ക്, യുദ്ധം
വാസ്തു പ്രകാരം യുദ്ധം, മന്ത്രവാദം, പ്രേതം എന്നിവയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് മനശാന്തി കെടുത്താൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.