ഈയടുത്ത് ഭാരം കുറച്ച് എല്ലാവരെയും ഞെട്ടിച്ച താരമാണ് അനു സിതാര. കുറഞ്ഞ സമയത്തിനുള്ളിൽ ഒൻപത് കിലോയാണ് നടി കുറച്ചത്. തന്റെ സൂപ്പർ ഡയറ്റിനെക്കുറിച്ച് താരം തന്നെയിപ്പോൾ വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
രാവിലെ നേരത്തെ താൻ ആഹാരം കഴിയ്ക്കുമായിരുന്നുവെന്ന് അനു സിതാര പറഞ്ഞു. ബ്രേക്ക്ഫാസ്റ്റായി അഞ്ച് മുട്ടയുടെ വെള്ളയും ഓട്‌സുമായിരുന്നു കഴിച്ചിരുന്നത്. ഇടയ്ക്ക് പഴങ്ങളും പച്ചക്കറികളും കഴിയ്ക്കും. ഉച്ചയ്ക്ക് ബ്രൗൺ റെെസും കറിയും.
വെെകുന്നേരം അഞ്ച് മണിയോടെ ഡിന്നർ കഴിയ്ക്കുമായിരുവെന്നും നടി വെളിപ്പെടുത്തി. സാധാരണ ചപ്പാത്തിയാകും കഴിയ്ക്കാറുള്ളത്. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കിയെന്നും അനു സിതാര പറഞ്ഞു.
ഡയറ്റിനൊപ്പം വ്യായാമവും വേണമെന്ന് നടി പറയുന്നു. താൻ ഡാൻസ് കളിയ്ക്കുകയാണ് ചെയ്യുകയെന്ന് അനു പങ്കുവച്ചു. ഇനിയും നാല് കിലോ കൂടി കുറയ്ക്കണമെന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി. ഓരോരുത്തരും തങ്ങളുടെ ശരീരപ്രകൃതിയനുസരിച്ച് ഡയറ്റിൽ മാറ്റം വരുത്തണമെന്നും നടി കൂട്ടിച്ചേർത്തു. അഭിമുഖത്തിന്റെ പൂർണരൂപം കാണാം...
