death

കണ്ണൂർ: വീടിന്റെ ബീം തകർന്ന് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. നി‌ർമാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകർന്നു വീണത്.

ആറ്റടപ്പ സ്വദേശി കൃഷ്‌ണൻ,​ പുല്ലുട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.