
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ തോൽവി വഴങ്ങിയത് ആഴ്സനലിന്റെ ടോപ് ഫോർ സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി. ക്രിസ്റ്റലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറ്റേറ്റ, അയ്യൂ, വിൽഫ്രഡ് സാഹ എന്നിവരാണ് അതിഥേയർക്കായി ഗോളുകൾ നേടിയത്. ആദ്യ നാല് സ്ഥാനങ്ങളിൽ ഏതിലെങ്കിലും ഫിനിഷ് ചെയ്യാമെന്ന ഗണ്ണേഴ്സിന്റെ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി.
29 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ആഴ്സനൽ. 30 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് ഒമ്പതാം സ്ഥാനത്താണ്.