
ന്യൂഡൽഹി: വ്യാജ വാർത്തകളും ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും നാല് പാക് യൂട്യൂബ് ചാനലുകൾക്കും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ടെലിവിഷൻ വാർത്താ ചാനലുകളുടെ ലോഗോയും, വാർത്ത അവതാരകരെയും, തെറ്റായ തമ്പ്‌നൈലുകളും ഉപയോഗിച്ച് ഈ ചാനലുകൾ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2021 ലെ ഐടി നിയമത്തിന് കീഴിലുള്ള അടിയന്തര അധികാരം ഉപയോഗിച്ചാണ് 22 യൂട്യൂബ് ചാനലുകളും മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും മന്ത്രാലയം വിലക്കിയത്. വിലക്കിയ യൂട്യൂബ് ചാനലുകളിൽ എല്ലാത്തിലുമായി ഏകദേശം 260 കോടി കാഴ്ചക്കാരുണ്ടായുരുന്നു എന്നാണ് കകണക്ക്. ദേശീയ സുരക്ഷ, രാജ്യത്തിന്റെ വിദേശ ബന്ധം, പൊതു ക്രമം എന്നിവയെ ബാധിക്കുന്ന വിഷയങ്ങളിൽ തെറ്റായ. വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.
ഇന്ത്യൻ സായുധ സേന, ജമ്മു കാശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്. വിലക്കിയ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിപ്പിച്ചതാണെന്നും മന്ത്രാലയം പറഞ്ഞു.