baijus

കോഴിക്കോട്: പരീക്ഷാപരിശീലകരായ ആകാശ് പ്ലസ് ബൈജൂസ് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പുതിയ കോഴ്‌സുകൾ അവതരിപ്പിച്ചു. റീജിയണൽ എൻജിനിയറിംഗ് കോളേജുകളിലേക്കും ജെ.ഇ.ഇ മെയിൻസിനും കേരള എൻജിനിയറിംഗ്, അഗ്രികൾച്ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കുമാണ് (കീം) ഇംഗ്ളീഷിലുള്ള പുതിയ കോഴ്‌സുകൾ.

സ്റ്റേറ്റ്‌ ബോർഡ് പരീക്ഷകൾ കഴിഞ്ഞാൽ കോഴ്‌സുകൾ ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പുറമേ എൻജിനിയറിംഗ് തത്‌പരരായ സംസ്ഥാന സ്കൂൾ വിദ്യാർത്ഥികളിലേക്ക് കൂടി എത്താനുള്ള ആകാശ് പ്ലസ് ബൈജൂസ് കാഴ്ചപ്പാടിലാണ് പുതിയ കീം കോഴ്‌സുകൾ. ജെ.ഇ.ഇ (മെയിൻ) പ്ലസ് കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ടു കോഴ്‌സുകളാണുള്ളത്.

കേരളത്തിലെ 6,000 അഫിലിയേറ്റഡ്‌ സ്‌കൂളുകളിൽ പത്ത്, 12 ക്ലാസുകളിലായി ഒമ്പതുലക്ഷം വിദ്യാർത്ഥികളാണുള്ളതെന്ന് ആകാശ് പ്ലസ് ബൈജൂസ് മാനേജിംഗ് ഡയരക്ടർ ആകാശ് ചൗധരി പത്രസമ്മേളനത്തിൽ പറഞ്ഞു.
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി വരുൺ സോണി, ഏരിയ ബിസിനസ് മേധാവികളായ ബി.ജി.ജി.നായർ, അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി എം.വിവേക് എന്നിവരും പങ്കെടുത്തു.