amith

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചാൻസ് എന്ന ചിത്രത്തിൽ ധ്രുവന് പകരം അമിത് ചക്കാലക്കൽ നായകൻ. ചില കാരണങ്ങളാൽ ധ്രുവൻ പിൻമാറുകയായിരുന്നെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചാൻസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. രുദ്ര, ഗുരു സോമസുന്ദരം, അനാർക്കലി മരിക്കാർ, സാബു തരികിട, അർജുൻ ഗോപാൽ, ശ്യാം മോഹൻ, അലൻഡിയ, ഹരീഷ് കണാരൻ, സുധീർ കരമന, നിർമ്മൽ പാലാഴി, കിച്ചു ടെല്ലസ്, ചെമ്പിൽ അശോകൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ക്യാ​പ്ട​ൻ​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​യും​ ​ആ​ൽ​ബി​ ​ഫി​ലിം​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​രാ​ജേ​ഷ് ​രാ​ജ്,​ ​മെ​ൽ​വി​ൻ​ ​കോ​ലോ​ത്ത്,​ ​ഹ​രി​ദാ​സ്,​ ​ജീ​വ​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ചാൻസിന് പി.​ ​സു​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​സം​വി​ധാ​യ​കൻ ശ്രീ​രാ​ജ് ​എം.​ ​രാ​ജേ​ന്ദ്ര​നും​ ​ജോ​സ​ഫ് ​അ​ഗ​സ്‌​റ്റി​ൻ​ ​കു​രു​മ്പ​നും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ച​മ​യം​ ​:​ ​പ്ര​ദീ​പ് ​രം​ഗ​ൻ,​ ​ക​ലാ​സം​വി​ധാ​നം​ ​ത്യാ​ഗു​ ​ത​വ​നൂ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ഗാ​ഥ​ ​ആ​ർ.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​മ​നോ​ജ് ​കാ​ര​ന്തൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ് ​:​ ​പൗ​ലോ​സ് ​കു​റു​മ​റ്റം.​ ​പി.​ആ​ർ.ഒ എ.​എ​സ് .​ ​ദി​നേ​ശ്.