
മുംബയ്: ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു. മുംബയ് വാംഖഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം 15ാം സീസണിൽ ഇരുടീമുകളുടെയും മൂന്നാം മത്സരമാണ്. ഹാട്രിക് വിജയമാണ് സഞ്ജു സാംസണും സംഘവും പ്രതീക്ഷിക്കുന്നത് കൊൽക്കത്തയ്‌ക്കെതിരായി നേടിയ വിജയം ആവർത്തിക്കാനാണ് ബാംഗ്ളൂരിന്റെ ശ്രമം.
കഴിഞ്ഞ മത്സരത്തിൽ നിന്നും ഇരുടീമുകളിലും മാറ്റമൊന്നുമില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ ഫോമിലാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഹൈദരാബാദിനെതിരെ 27 പന്തിൽ 55 റൺസും മുംബയ്‌ക്കെതിരെ 21 പന്തിൽ 30 റൺസുമാണ് സഞ്ജു നേടിയത്. രണ്ട് മത്സരങ്ങളിലും എട്ട് സിക്‌സറുകൾ പറത്തിയ സഞ്ജു ടി20യിൽ 5000 റൺസ് എന്ന കടമ്പയ്‌ക്ക് അടുത്താണ്. 81 റൺസ് നേടിയാൽ സഞ്ജുവിന് 5000 റൺസ് പൂർത്തിയാകും.
പ്ലെയിംഗ് ഇലവൻ ഇവരാണ്
രാജസ്ഥാൻ: ജോസ് ബട്‌ലർ,യശസ്വി ജെയ്‌സ്വാൾ, ദേവ്‌ദത്ത് പടിക്കൽ, സഞ്ജു സാംസൺ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹെത്‌മയർ, റിയാൻ പരാഗ്, അശ്വിൻ, സെയ്‌നി, ട്രെന്റ് ബോൾട്, പ്രസിദ്ധ് കൃഷ്‌ണ, ചഹൽ.
ബാംഗ്ളൂർ: ഫാഫ് ഡു പ്ളസി(ക്യാപ്‌റ്റൻ), അനുജ് റാവത്ത്, വിരാട് കൊഹ്‌ലി, ദിനേശ് കാർത്തിക്ക്(വിക്കറ്റ് കീപ്പർ), റൂഥർഫോർഡ്, ഷഹബാസ് അഹ്‌മെദ്, ഹസരങ്ക, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
Let's Play! 🤝
Live - https://t.co/HLoQF5ETnl #RRvRCB #TATAIPL pic.twitter.com/jCEPrRVQkT— IndianPremierLeague (@IPL) April 5, 2022