kk

തമിഴ് സിനിമാ താരങ്ങളിൽ ശ്രദ്ധേയനായ യുവ നടനാണ് അശോക് സെൽവൻ. ഓ മൈ കടവുളെ എന്ന ചിത്രമാണ് അശോകിനെ ശ്രദ്ധേയനാക്കിയത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അച്ചുതൻ മങ്ങാട്ടച്ചൻ എന്ന വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത മന്മദ ലീലൈ എന്ന ചിത്രമാണ് അശോക് സെൽവന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മന്മദ ലീലൈ’ അഡള്‍ട്ട് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.

ചിത്രത്തില്‍ അശോക് സെല്‍വനും നായിക സംയുക്ത ഹെഗ്ഡെയും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അശോക്.

ചിത്രത്തിൽ സംയുക്ത ഹെഡ്‌ഹെയുമായുള്ള ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് ചെറിയൊരു ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോൾ കൊവിഡ് പോസിറ്റീവായി. റിസൾട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് നടി സംയുക്തയെ ആണ്. എന്നാൽ ഭാഗ്യത്തിന് സംയുക്ത ഉൾപ്പടെ സിനിമയുടെ സെറ്റിൽ ആർക്കും എന്നിൽ നിന്ന് രോഗം പടർന്ന് കിട്ടിയില്ലെന്നും അശോക് പറയുന്നു.


വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ് താനെന്നും അതിനാലാണ് ‘മന്മദ ലീലൈ’ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഏറ്റെടുത്തതെന്നും അശോക് സെല്‍വന്‍ പറയുന്നു.

ചിത്രീകരണം പൂർത്തിയാക്കിയ ഹോസ്റ്റൽ എന്ന പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് താരം.