
കൊല്ലം: മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട യുവാവ് സ്വന്തം വീട് തീവച്ച് നശിപ്പിച്ചു. ശൂരനാട് തെക്ക് പതാരം മുരളിയാണ് സ്വന്തം വീട് കത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു ഇവർ പുറത്തിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. സംഭവശേഷം മുങ്ങിയ മുരളിയ്‌ക്ക് വേണ്ടി ശാസ്‌താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുളള മുരളി ഇന്നും വീട്ടുകാരോട് വഴക്കുണ്ടാക്കി. തുടർന്ന് ഓലമേഞ്ഞ വീട്ടിൽ തീ കൊളുത്തിയ ശേഷം ഒളിവിൽ പോയി. വീട്ടിൽ ഗ്യാസ് സിലിണ്ടറടക്കം ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി മാറ്റി തീ കെടുത്തി. തീ ആളിപടരാതിരിക്കാൻ വൈദ്യുത ലൈനും ഓഫാക്കിയിരുന്നു.