
താരങ്ങൾക്ക് പ്രത്യേകിച്ച് നടിമാർക്കെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും ഉണ്ടാകാറ്. അത്തരത്തിൽ നടി സനുഷയുടെ ഡാൻസിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. നടി മദ്യപിച്ച് പാമ്പായി ഡാൻസ് ചെയ്‌തെന്നൊക്കെയായിരുന്നു ചിലരുടെ വിമർശനം. ഇത്തരം വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടിയിപ്പോൾ.
തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. വർഷങ്ങൾക്ക് മുൻപുള്ള നൃത്ത വീഡിയോയാണ് സനുഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഡാൻസ് തനിക്ക് അറിയുന്ന പണി തന്നെയാണ്, ഇനിയും ചെയ്യുമെന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഇതുവരെ തന്നെ പിന്തുണച്ചവർക്ക് നടി നന്ദി പറയുകയും ചെയ്യുന്നു.
ബാലതാരമായിട്ടാണ് സനുഷ സിനിമാ രംഗത്തേക്ക് എത്തിയത്. മീശ മാധവൻ, കാഴ്ച , മാമ്പക്കാലം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷം അവതരിപ്പിച്ചു.