ayman-al-zawahiri

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ സർക്കാരിനെതിരെ ശബ്ദമുർത്തിയ കോളേജ് വിദ്യാർത്ഥിനിയായ മുസ്‌കാൻ ഖാനെ പ്രശംസിച്ച് കവിത ചൊല്ലി ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി. കഴിഞ്ഞ ദിവസം സംഘടന പുറത്തുവിട്ട ഒമ്പത് മിനിറ്റുള്ള വീഡിയോയിലാണ് ഇയാൾ മുസ്‌കാൻ ഖാനെ പ്രശംസിച്ച് കവിത ചൊല്ലിയത്. കൂടാതെ ഹിജാബ് നിരോധനം സംബന്ധിച്ച് ഇയാൾ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ അടിച്ചമർത്തലിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണമെന്നും സവാഹിരി ആഹ്വാനം ചെയ്തു.


ഇന്ത്യയിലെ കുലീനയായ സ്ത്രീ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്തു വിട്ടത്. കവിതയിൽ മുസ്‌കാൻ ഖാനെ സഹോദരി എന്നാണ് ഇയാൾ അഭിസംബോധന ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളിൽ നിന്നാണ് താൻ ഈ വിദ്യാർത്ഥിനിയെക്കുറിച്ച് അറിഞ്ഞതെന്നും, അപ്പോഴാണ് ഈ സഹോദരിയുടെ പ്രവൃത്തിയെ പ്രകീർത്തിച്ചുകൊണ്ട് കവിത എഴുതണമെന്ന് ചിന്തിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

al-quaeda-

കവിത ചൊല്ലിയ ശേഷം ഇയാൾ ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യം ചേർന്ന ബംഗ്ലാദേശിനെയും പാകിസ്താനെയും കുറ്റപ്പെടുത്തി. കഴിഞ്ഞ നവംബറിന് ശേഷമുള്ള സവാഹിരിയുടെ ആദ്യ വീഡിയോ ആണിത്. അൽ ഖ്വയ്ദ സമകാലിക കാര്യങ്ങളെല്ലാം സൂക്ഷമമായി വീക്ഷിക്കുന്നു എന്നതിന് തെളിവാണ് മുസ്‌കാൻ ഖാനിനെക്കുറിച്ചുള്ള ഈ പരാമർശങ്ങൾ.

2021 നവംബറിലെ വീഡിയോയിൽ, ഐക്യരാഷ്ട്ര സഭ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്ന് സവാഹിരി വിമർശിച്ചിരുന്നു. കൂടാതെ യുഎൻ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ഇസ്ലാമിക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

BIG : Terror Organization #AlQaeda openly declare support for #Hijab movement in India

Terrorist Al Zawahiri release a video praising Radical muslim girl Muskan who was seen shouting Allah hu Akbar inside an educational institute in Karnataka pic.twitter.com/YalDcRHBbI

— Live Adalat (@LiveAdalat) April 6, 2022