shashi-tharoor-

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് വിശേഷണമുള്ള ബി ജെ പിയുടെ സ്ഥാപക ദിനമാണ് ഇന്ന്. 42 തികയുന്ന ഭാരതീയ ജനതാ പാർട്ടിക്ക് ആശംസ അറിയിച്ചു കൊണ്ട് ശശി തരൂർ ഫേസ്ബുക്കിൽ കുറിപ്പെഴുതി. ആശംസ അറിയിക്കുന്നതിനൊപ്പം ബി ജെ പിയുടെ ഭരണഘടനയുടെ ഒന്നാം പേജിന്റെ ചിത്രവും അദ്ദേഹം ചേർത്തിട്ടുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നേക്ക് 42 തികയുന്ന ബി ജെ പി ക്ക് ജന്മദിനാശംസകൾ!!
നിങ്ങളുടെ സ്വന്തം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം? നിങ്ങളുടെ ഭരണഘടനയുടെ ആദ്യ പേജിൽ പറഞ്ഞതൊന്നും നിങ്ങൾ ഇന്ന് വിശ്വസിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്യുന്നില്ല എന്ന് എല്ലാവർക്കുമറിയാം. അതോ നിങ്ങൾ പറഞ്ഞു ശീലിച്ച ജൂംലകളിൽ ഒന്ന് മാത്രമാണോ നിങ്ങളുടെ ഈ ഭരണഘടന?