romance

സെക്സിനെക്കുറിച്ച് സംസാരിക്കുന്നത് നാണക്കേടായിട്ടാണ് മിക്ക ആളുകളും കാണുന്നത്. ഇനി ഒരു പെണ്ണാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതെങ്കിലോ പോരെ പുകിൽ, അവൾ ശരിയല്ലെന്നും 'പോക്ക് കേസാണെന്നും' പറയുന്ന ചില സദാചാരക്കാരുമുണ്ട്. എന്തിനേറെപ്പറയുന്നു സ്വന്തം കിടപ്പറയിൽ പോലും പല സ്ത്രീകൾക്കും അവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കാറില്ല.


സ്ത്രീകൾക്കും പുരുഷനും തുല്യമായി സെക്‌സ് ആസ്വദിക്കാൻ കഴിയുമെന്നത് മിക്ക പുരുഷന്മാരും ഇതുവരെ മനസിലാക്കാത്ത കാര്യമാണ്. സെക്സിലൂടെ സ്ത്രീകൾക്ക് പരമാവധി ആനന്ദം ലഭിക്കുമ്പോൾ, അവൾ ആ സന്തോഷം അതേ അളവിൽ തിരികെ നൽകും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് സന്തോഷകരമായ ഒരു ലൈംഗിക ജീവിതം വേണമെങ്കിൽ, ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പങ്കാളി എന്താണ് ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുകയാണ്.


അവളുടെ ഇഷ്ടം കണ്ടെത്താനുള്ള എളുപ്പവഴി അവളോടു തന്നെ ചോദിക്കുക എന്നതാണ്. അതോടൊപ്പം നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചും പങ്കാളിയോട് തുറന്നുസംസാരിക്കാം. പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പമാണ് എന്തിനേക്കാളും പ്രധാനം.

'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന ചിത്രത്തിൽ ഫോർപ്ലേ വേണമെന്ന് ഭാര്യ പറയുമ്പോൾ, അവൾ എന്തോ അപരാധം ചെയ്ത പോലെയാണ് ഭർത്താവ് നോക്കുന്നത്. ആ ഒരു അവസ്ഥ ഉണ്ടാകരുത്. ഇടയ്ക്ക് സ്ത്രീയെ മുൻകൈ എടുക്കാൻ അനുവദിക്കുക. ഇത് സെക്സിലുള്ള അവളുടെ താത്പര്യം കൂട്ടും. മുൻകൈ എടുക്കാൻ അഗ്രഹിക്കുന്ന സ്ത്രീകൾക്ക് നന്നായി ചേരുന്ന ചില പൊസിഷനുകൾ ഉണ്ട്. റിവേഴ്സ് മിഷനറി, കൗഗേൾ, റിവേഴ്സ് കൗഗേൾ തുടങ്ങിയ പൊസിഷനുകൾ പരീക്ഷിക്കാം.