
വേഗത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന നാല് വരി, ആറ് വരി റോഡുകൾ രാജ്യത്ത് വിവിധ ഇടങ്ങളിൽ നിർമ്മിച്ചുവെങ്കിലും അവയിൽ മിക്കതിലും യാത്ര ചെയ്യണമെങ്കിൽ വലിയ തുക ടോളായി നൽകേണ്ടി വരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ടോൾ നൽകാൻ വിസമ്മതിക്കുന്നവർ ഏറെയാണ്. ഇത്തരക്കാർക്കായി പുതിയ സംവിധാനം ഏർപ്പെടുത്തുകയാണ് ഗൂഗിൾ മാപ്.
യാത്ര തുടങ്ങും മുൻപ് തന്നെ പാതയിൽ എവിടെയൊക്കെ ടോൾ നൽകണമെന്നും, എത്ര രൂപ ചെലവാകും എന്നതടക്കമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഇനി ടോൾ നൽകാതെ പോകാനാവുന്ന റോഡുകൾ ഉണ്ടെങ്കിൽ അതും തിരഞ്ഞെടുക്കാൻ കഴിയും. ചുരുക്കി പറഞ്ഞാൽ ടോൾ റോഡുകളും സാധാരണ റോഡുകളും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഗൂഗിൾ മാപിൽ വരുന്നത്. ഇപ്പോൾ ഈ ഫീച്ചർ നാല് രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഏകദേശം 2,000 ടോൾ റോഡുകളിലെ ടോൾ നിരക്ക് വിവരങ്ങളാണ് ആപ്പിൽ ലഭ്യമാകുക. കൂടുതൽ രാജ്യങ്ങൾ ഉടൻ പുതിയ ഫീച്ചറിലേക്ക് കൂട്ടി ചേർക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഫീച്ചറിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്.