വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഇരുഭാഷകളിൽ

naga

തെലുങ്ക് യുവസൂപ്പർ താരം നാഗ ചൈതന്യ തമിഴിലേക്ക് . പ്രശസ്ത തമിഴ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം.തമിഴിലും തെലുങ്കിലുമായാണ് നാഗ ചൈതന്യ - വെങ്കട് പ്രഭു ചിത്രം ഒരുങ്ങുന്നത്. മങ്കാത്ത, മാനാട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വെങ്കട് പ്രഭുവിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ് .വെങ്കട് പ്രഭു - നാഗ ചൈതന്യ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത പുതിയ ചിത്രമായ മന്മത ലീലൈ ചരിത്രവിജയം നേടുകയാണ്. അഡൾട്ട് കോമഡി എന്റർടെയ്നറായ മന്മത ലീലൈയിൽ അശോക് സെൽവനും സംയുക്ത ഹെഗ്ഡെയുമാണ് നായകനും നായികയും. താര സമ്പന്നമല്ലാതിരുന്നിട്ടും മന്മത ലീലൈ നേടുന്ന വിജയം തമിഴ് സിനിമാലോകത്ത് പുത്തൻ ഉണർവ് നൽകുന്നു. നാഗചൈതന്യയ്‌ക്കൊപ്പം ഉള്ള തന്റെ ദ്വിഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വെങ്കട്പ്രഭു സംവിധാനരംഗത്ത് പതിനഞ്ച് വർഷം പൂർത്തിയാക്കുന്നു എന്ന പ്രത്യേകതയുണ്ട്.അതേസമയം മജിലി, വെങ്കി മാമ, ലവ് സ്‌റ്റോറി, ബംഗാർ രാജു എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി സൂപ്പർ ഹിറ്റുകൾ നേടിയ നാഗ ചൈതന്യ, പുതിയ സിനിമയായ നന്ദിയുടെ റിലീസിന് കാത്തിരിക്കുന്നു. വെങ്കട് പ്രഭുവിന്റെ 11ാമത്തെ ചിത്രം കൂടിയാണ്. പവൻകുമാർ അവതരിപ്പിക്കുന്ന ചിത്രം ശ്രീനിവാസ ചിറ്റൂരി ആണ് നിർമ്മിക്കുന്നത് . കൊമേഴ്‌സ്യൽ എന്റർടെയ്‌നറായ ഒരുക്കുന്ന ചിത്രത്തിൽ നിരവധി പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്നു.പി .ആർ. ഒ എ .എസ് ദിനേശ്, ശബരി.