arthur

ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ച ബ്രസീലീയൻ മോഡൽ ആർതർ ഉർസോ ഇപ്പോൾ പുതിയൊരു ആഗ്രഹത്തിന് പിന്നാലെയാണ്. രണ്ട് പേരെ കൂടി വിവാഹം ചെയ്യണം. അതിന് പിന്നിലൊരു കാരണമുണ്ട്. ഒമ്പത് ഭാര്യമാരിൽ ഒരാൾ കക്ഷിയെ ഉപേക്ഷിച്ച് പോയി.

അഗത എന്ന യുവതിയാണ് ആർതറുമായുള്ള വിവാഹബന്ധം എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. മോണാഗമി തനിക്ക് മിസ് ചെയ്യുന്നുവെന്ന കാരണത്താലാണ് അഗത വിവാഹമോചനത്തിനൊരുങ്ങിയത്. ഒരു സമയം ഒരു പങ്കാളി മാത്രമുള്ള ജീവിതരീതിയാണ് മോണോഗമി.

arthur

പക്ഷേ,​ അഗത പോയതിൽ ആർതറിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പകരം രണ്ടു പുതിയ വിവാഹം കൂടി കഴിക്കാനുള്ള പ്ലാനിലാണ് കക്ഷി.

അഗതയ്‌ക്ക് തന്നെ അവളുടേത് മാത്രമാക്കണമെന്നാണ് ആഗ്രഹം. പരസ്പരം പങ്കിടേണ്ടതാണ് സ്നേഹം. ഓരോ ഭാര്യമാരോടും തനിക്ക് സ്നേഹമാണ്. ഓരോരുത്തർക്കും കൊടുക്കുന്ന സ്നേഹം കുറയാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. പക്ഷേ അഗതയുടെ ഇപ്പോഴത്തെ തീരുമാനം വിവേകരഹിതമാണെന്നാണ് ആർതർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

arthur

പുതിയ ആഗ്രഹങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇനിയും രണ്ട് വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നതായി ‍അദ്ദേഹം വ്യക്തമാക്കിയത്. ഓരോ ഭാര്യമാരിലും തനിക്ക് കുഞ്ഞുങ്ങളെ സൃഷ്ടിക്കണമെന്ന് മറ്റൊരു ആഗ്രഹം ഉള്ളതായും ആർതർ വെളിപ്പെടുത്തി. നിലവിൽ ഒരു കുഞ്ഞാണുള്ളത്.

ലുവാന കസാക്കിയാണ് ആർതറിന്റെ ആദ്യ ഭാര്യ. മറ്റ് എട്ട് പേരെയും കഴിഞ്ഞ വർഷമാണ് വിവാഹം കഴിച്ചത്. ബഹുഭാര്യാത്വം നിയമപരമായി അംഗീകരിച്ചിട്ടില്ലാത്ത ബ്രസീലീൽ പ്രത്യേകം പ്രതിജ്ഞ ചൊല്ലിയാണ് ബാക്കിയുള്ളവരെ ആർതർ ജീവിത സഖിമാരാക്കിയത്.