
വാഹനം ഓടിക്കുമ്പോൾ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക രീതികൾ കാണാറുണ്ട്. ഏറ്റവും ശ്രദ്ധയോടെ വാഹനം ഓടിക്കുന്നത് പൊതുവെ സ്ത്രീകളെന്നാണ് എന്നാണ് പറയാറ്. എന്നാൽ വാഹനം ഓടിക്കുമ്പോഴും ഫോണിൽ സംസാരിക്കുന്ന ശീലം ഇവരിൽ ആർക്കാണ് കൂടുതൽ എന്നറിയാമോ. 20000 പേരിൽ നടത്തിയ പഠനം പറയുന്നത് പുരുഷൻമാരാണ് സ്ത്രീകളെക്കാൾ കൂടുതൽ ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നതെന്നാണ്.
ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും 'നോമോഫോബിയ' (മൊബൈൽ ഫോൺ ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം)യെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഫോൺ എടുക്കാൻ പ്രായമായവരെക്കാൾ യുവാക്കളാണ് കൂടുതൽ താത്പര്യം കാണിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 85 ശതമാനത്തോളം ഫോൺ എടുക്കാൻ സാദ്ധ്യത ഇക്കൂട്ടർക്കുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. എന്നാൽ ഫോൺ ഉപയോഗിക്കുവാനുള്ള ത്വര നോമോഫോബിയയുമായി ബന്ധപ്പെട്ടതാണോ എന്നതാണ് ഗവേഷകർ പരിശോധിക്കുന്നത്. നോമോഫോബിയ ലഘൂകരിച്ച് അപകടങ്ങൾ കുറയ്ക്കാനുള്ള വഴികളും ഗവേഷകർ തിരയുന്നുണ്ട്.