
പലപ്പോഴും ഇന്ത്യൻ സിനിമകളെ പ്രശംസിച്ചും വിമർശിച്ചും പരിഹസിച്ചും വിദേശികൾ രംഗത്തെത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇന്ത്യയിലെ സീരിയലുകളെ പരിഹസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് കുറച്ച് നൈജീരിയന്‍ സ്വദേശികൾ.
മുൻപ് പല തവണ സീരിയലുകളിലെ പ്രണയരംഗങ്ങളും ആക്ഷനും ഡ്രാമയുമൊക്കെ രാജ്യത്തിനകത്ത് തന്നെ പരിഹാസപാത്രമായിട്ടുണ്ട്. എന്നാൽ വിദേശികൾ നമ്മുടെ സീരിയലുകളെ അധികം ഗൗനിക്കാറില്ലായിരുന്നു. ഹിന്ദി സീരിയലുകളിൽ കാണുന്ന ചില സംഭവങ്ങളെ സ്‌പൂഫ് രൂപത്തിലാണ് നൈജീരിയന്‍ സ്വദേശികൾ അവതരിപ്പിച്ചിരിയ്ക്കുന്നത്.
രസകരമായ പശ്ചാത്തല സംഗീതത്തോടെയാണ് വീഡിയോ എത്തുന്നത്. സീരിയലിലെ താരങ്ങൾ ധരിക്കുന്നതുപോലത്തെ വേഷം തന്നെയാണ് ഇവരും ഉപയോഗിച്ചിരിയ്ക്കുന്നത്. പേരുകളും അത്തരത്തിൽ തന്നെ.
വിദേശികളും ഇന്ത്യാക്കാരും ട്രോൾ വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. പോള്‍ സ്‌കാറ്റ എന്ന ഇൻസ്റ്റ അക്കൗണ്ടില്‍ നിന്നാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സീവേൾഡ് ഡ്രാമ എന്ന ക്യാപ്‌ഷൻ കൊടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഫാൾ, പ്രഗ്യ ആൻഡ് രാജു എന്നും ക്യാപ്ഷനിലുണ്ട്.