sindhu

സിഞ്ചിയോൺ : കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സെൻസേഷൻ പി.വി. സിന്ധുവും കെ.ശ്രീ കാന്തും രണ്ടാം റൗണ്ടിൽ കടന്നു. കഴിഞ്ഞയിടെ സ്വിസ് ഓപ്പൺ ചാമ്പ്യനായ സിന്ധു ഇന്നലെ വനിതാ സിംഗിൾസിൽ യു.എസ് താരം ലൗറേൻ ലാമിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-15,21-14നാണ് വീഴ്ത്തിയത്. ശ്രീകാന്ത് മലേഷ്യൻ താരം ഡാരേൻ ല്യൂവിനെ 22-20, 21-11നാണ് കീഴടക്കിയത്.