cbi-5

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദി ബ്രെയ്‌നിന്റെ ടീസർ റിലീസായി. സേതുരാമയ്യരുടെ അഞ്ചാം വരവ് ആരാധക‌ർക്ക് ആഘോഷമാക്കാനാകുമെന്നാണ് ടീസർ നൽകുന്ന സൂചന.

സിബിഐ സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്. ഇത്തവണയും എസ്.എൻ. സ്വാമി - കെ മധു കൂട്ടുകെട്ടിൽ തന്നെയാണ് ചിത്രമെത്തുന്നത്. സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 ലാണ് റിലീസായത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയും പുറത്തിറങ്ങി.

ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. മുകേഷ്, രഞ്ജി പണിക്കർ, ജഗതി, സായ് കുമാർ, സൗബിൻ ഷാഹിർ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സ്വർഗചിത്രയാണ് നിർമ്മാണം. ജേക്‌സ് ബിജോയാണ് സംഗീതം. ചിത്രം തിയേറ്റർ റിലീസായാകും എത്തുക.