alia-ranbir-marriage

ഏറെനാളായി ആരാധകർ കാത്തിരിക്കുന്ന താരവിവാഹമാണ് രൺബീർ കപൂർ- ആലിയ ഭട്ട് എന്നിവരുടേത്. തീയതികൾ മാറി മാറി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചുവെങ്കിലും ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. ഏപ്രിൽ രണ്ടാം വാരം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ.

എപ്രിൽ 13നും 18നും ഇടയിലായിരിക്കും വിവാഹ ആഘോഷങ്ങൾ നടക്കുകയെന്നാണ് വിവരം. രൺബീറിന്റെ ബാന്ദ്രയിലെ വീടായ വാസ്‌തുവിൽ വച്ചായിരിക്കും വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്. ഇരുവരുടെയും കുടുംബം ഇതിന് സമ്മതം മൂളിയെന്നും അതിഥികളെ ക്ഷണിച്ചു തുടങ്ങിയെന്നുമാണ് സൂചന.

വിവാഹത്തിന് ശേഷം ഏപ്രിൽ അവസാന വാരം വമ്പനൊരു പാർട്ടി നടത്താനും ഇരുവരും പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഷാരൂഖ് ഖാൻ, സ‌ഞ്ജയ് ലീലാ ബൻസാലി, അമിതാഭ് ബച്ചൻ, കരൺ ജോഹർ, ദീപിക പദുകോൺ, രൺവീർ സിംഗ് എന്നിവർ അതിഥികളിൽ ഉൾപ്പെടുന്നു. അയാൻ മുഖർജി ചിത്രമായ ബ്രഹ്‌മാസ്‌ത്രയുടെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്.