ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലേക്കും മറ്റ് നിരവധി സായുധ ഏറ്റുമുട്ടലുകൾക്കും പിന്നിലുള്ള പ്രധാന കാരണം കാശ്മീർ പ്രശ്നമായിരുന്നു. 1947ൽ ഇന്ത്യയുടെ വിഭജനത്തിന് ശേഷം, മുൻ നാട്ടു രാജ്യമായ ജമ്മു കാശ്മീരിന്റെ മുഴുവൻ അവകാശങ്ങളും ഇന്ത്യയും പാകിസ്ഥാനും പരസ്പരം അവകാശപ്പെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. നിലവിൽ ജനസംഖ്യയുടെ 70% ഉം, പ്രദേശത്തിന്റെ ഏകദേശം 55% ഭൂ പ്രദേശവും ഇന്ത്യ നിയന്ത്രിക്കുന്നു, ഏകദേശം 30% പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള. പാകിസ്ഥാൻ സ്വന്തമാക്കിയ കാശ്മീർ തിരിച്ചു പിടിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുമോ എന്ന സംവാദം വീണ്ടും ശക്തമാവുകയാണ്. പാക് അധീന കശ്മീർ 2024ഓടെ ഇന്ത്യയുടെ ഭാഗമാകും എന്ന വെളിപ്പെടുത്തലുകളാണ് ഇതിന് ശക്തി പകരുന്നത്.

india-pakistan-