
മുംബയ്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. എക്സ് ഇ വകഭേദമാണ് റിപ്പോർട്ട് ചെയ്തത്. മുംബയിലാണ് ആദ്യകേസ് സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകൾ പരിശോധിച്ചതിൽ ഒരാൾക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് ഈ വകഭേദത്തിന്റെ ആദ്യകേസ് റിപ്പോർട്ട് ചെയ്‌തത്.