
ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻ സ് ലീഗ് ആദ്യപാദ ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയ്ക്കും ലിവർപൂളിനും ജയം. സ്വന്തം തടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോയുടെ കടുപ്പമേറിയ പ്രതിരോധ പൂട്ട് തകർത്ത് എഴുപതാം മിനിട്ടിൽ കെവിൻ ഡി ബ്രുയിനെയാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയാണ് സിമിയോണി അത് ലറ്റിക്കോയെ എവേ മത്സസരത്തിൽ കളത്തിൽ ഇറക്കിയത്. മധ്യനിരയിൽ മൂന്ന്പേരും മുന്നേറ്റത്തിൽ രണ്ട് പേരും ഉണ്ടായിരുന്നുവെങ്കിലും ഇവരും പ്രതിരോധ നിരയ്ക്കൊപ്പം സിറ്റിയുടെ ആക്രമണങ്ങളെ തടയാൻ പലപ്പോഴും സ്വന്തം തട്ടകത്തിൽ ഉണ്ടായിരുന്നു. ബാൾ പൊസഷനിലും പാസിംഗിലുമെല്ലാം ഏറെ മുന്നിലായിരുന്ന സിറ്റിയ്ക്ക് അത്‌ലറ്റിക്കോയുടെ ബസ് പാർക്ക് ഗെയിം മറികടക്കാണ് ഏറെ കഷ്ടപ്പെടേണ്ടി വന്നു. ശ്രദ്ധ മുഴുവൻ പ്രതിരോധത്തിലായിരുന്നതിനാൽ ഒരു ഷോട്ട് പോലും ടാർജറ്റിലേക്ക് അടിക്കാൻ അത്‌ലറ്റിക്കോയ്ക്കായില്ല. 70-ാം മിനിട്ടിലാണ് ഡിബ്രൂയിനെ അത്‌ലറ്റിക്കോയുടെ പ്രതിരോധപ്പൂട്ട് പെളിച്ച് സിറ്റിയുടെ നിർണായക ഗോൾ നേടിയത്. പകരക്കാരനായെത്തിയ ഫിൽ ഫോഡന്റെ പാസിൽ നിന്നാണ് ഡി ബ്രൂയിനെയുടെ ഗോൾ വന്നത്. ഏപ്രിൽ 14നാണ് രണ്ടാം പാദ മത്സരം.
ലിവർപൂൾ ബെൻഫീക്കയെ അനായാസമാണ് കീഴടക്കിയത്. കൊണാറ്റോ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരാണ് ലിവറിനായി ലക്ഷ്യം കണ്ടത്. ന്യൂനസാണ് ബെൻഫിക്കയുടെ ആശ്വാസ ഗോൾ നേടിയത്.