
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്.എഫ്.എസ് ഹോംസിന്റെ ഏറ്റവും പുതിയ സംരംഭമായ ബ്ലെൻഡ് മൾട്ടികുസിൻ റെസ്റ്ററന്റ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. എൻ.എച്ച് ബൈപ്പാസ് 66ലുള്ള നെക്സ ഷോറൂമിന് സമീപമാണ് റെസ്റ്ററന്റ്.
കോണ്ടിനെന്റൽ, ചൈനീസ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത രുചികൾ പരിചയപ്പെടു ത്തുന്ന നിരവധി വിഭവങ്ങൾ, ഫ്യൂഷൻ വിഭവങ്ങൾ, കോക്ടെയിലുകൾ, മോക്ടെയിലുകൾ തുടങ്ങിയ ഡ്രിങ്കുകൾ, വൈവിദ്ധ്യമാർന്ന വീഞ്ഞുകൾ, ബീയറുകൾ എന്നിങ്ങനെ ആകർഷകമായ വിഭവങ്ങളുടെ നിരതന്നെയാണ് ബ്ലെൻഡ് മൾട്ടി കുസിൻ റെസ്റ്ററന്റിൽ ഒരുക്കിയിട്ടുള്ളത്.