
തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധന സാധാരണക്കാരുടെ ജീവിതം ദുസഹമക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
ഇന്ധന പാചകവാതക വിലവർദ്ധനയ്ക്കെതിരെ സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാന പ്രകാരം നെടുമങ്ങാട് മണ്ഡലം കമ്മിറ്റി കന്യാകുളങ്ങര പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.ബി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതം പറഞ്ഞു.പാർട്ടി ജില്ലാ കൗൺസിൽ അംഗം വി.രാജീവ്,ബഹുജന സംഘടനാ നേതാക്കളായ എസ്.ആർ.വിജയൻ,അയിരൂപ്പാറ രാമചന്ദ്രൻ,അഡ്വ.രാധാകൃഷ്ണൻ,എസ് ആർ ഉണ്ണികൃഷ്ണൻ, സീനത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു.