congress

കാസർകോട്:ശക്തമായ മഴയെത്തുടർന്ന് പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്‌ണനാണ്(64) മരിച്ചത്. കാഞ്ഞങ്ങാട് വച്ച് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ശക്തമായ മഴയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്.

മകളുടെ വീട്ടിൽ നിന്നും മടങ്ങുംവഴിയാണ് അപകടമുണ്ടാത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ ചെറിയൊരു കുട്ടിയുണ്ടായിരുന്നു. എന്നാൽ കുട്ടി അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.