bus

ന്യൂഡൽഹി: ഡൽഹി നഗരത്തെ നടുക്കി ബസിന് തീപിടുത്തം. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള സി എൻ ജി ബസിനാണ് തീപിടിച്ചത്. ബസിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒന്നുമില്ല. തീപിടുത്തത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കറുത്ത പുകയോടൊപ്പം ആളിക്കത്തിയ തീയിൽ സമീപത്തുള്ള രണ്ട് കടകൾക്കും കനത്ത നാശനഷ്ടമുണ്ടായി.

എട്ടോളം ഫയർ എൻജിനുകൾ രണ്ട് മണിക്കൂറോളം പണിപ്പെട്ട ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആനന്ദ് വിഹാറിൽ നിന്ന് മെഹ്റൗളിയിലേക്ക് പോകുകയായിരുന്നു ബസ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വാഹനത്തിന് തീ പിടിക്കുന്നത്.

റോഡരുകിൽ പാർക്ക് ചെയ്തിരുന്നവയടക്കം നാല് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കഴിഞ്ഞ ഒരാഴ്ക്കിടെ കത്തി ചാമ്പലായത്. ഇവയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളും ഉണ്ടായിരുന്നു. പ്രമുഖ കമ്പനിയായ ഒലയുടേതടക്കമുള്ള സ്‌കൂട്ടറുകളാണ് കത്തിയത്. സ്‌കൂട്ടറുകൾ കത്തിയതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് പിന്നിൽ അട്ടിമറി ശ്രമങ്ങളുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തിയ മൂന്ന് സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് തമിഴ്നാട്ടിൽ നിന്നുമാണ്, മറ്റൊന്ന് മഹാരാഷ്ട്രയിൽ നിന്നും.

Crazy fire in a DTC bus today. Reports ⁦@mukeshmukeshspic.twitter.com/I6sz7E4F0j

— Sanket Upadhyay (@sanket) April 6, 2022