mumbai-covid-varient

ന്യൂഡൽഹി: മുംബയിൽ പുതിയ കൊവിഡ് വകഭേദമായ എക്സ്.ഇ കണ്ടെത്തിയെന്ന റിപ്പോർട്ട് നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയുടെ സാംപിളിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ എക്സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യൻ സാർസ് കൊവിഡ് 2 ജീനോമിക് കൺസോഷ്യം വ്യക്തമാക്കി. ആഫ്രിക്കയിൽ നിന്നെത്തിയ 50 കാരിക്ക് കൊവിഡ് എക്സ്.ഇ സ്ഥിരീകരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഇതിനുപിന്നാലെയാണ് പരിശോധനയിൽ എക്സ്.ഇയുടെ ജീനോം ചിത്രവുമായി ചേർന്നുപോകുന്നതല്ല മുംബയിലെ കേസെന്ന് ജീനോമിക് കൺസോഷ്യം കണ്ടെത്തിയത്. ജനുവരിയിൽ ബ്രിട്ടണിലാണ് എക്സ്.ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്.